Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ജാമ്യമെടുത്തു

കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒക്ടോബര്‍ 15 വെള്ളിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരായി തനിയ്ക്കെതിരായ മാനനഷ്ടക്കേസില്‍ ജാമ്യമെടുത്തു.

മുന്‍വനം വകുപ്പ് മന്ത്രി കെ. സുധാകരനാണ് വി.എസ്. അച്യുതാനന്ദനെതിരെ മാനനഷ്ടത്തിന് കേസ് നല്കിയത്. സുധാകരന്‍ മാവൂരിലെ തടിയിടപാടില്‍ അഞ്ച്കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനെതിരെയാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്കിയത്. മാവൂര്‍ തടിയിടപാടില്‍ അഞ്ച് കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം പിന്‍വലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മന്ത്രി സുധാകരന്‍ വി.എസ്. അച്യുതാനന്ദന് നോട്ടീസയച്ചിരുന്നു. തുടര്‍ന്നാണ് കേസ് നല്‍കിയത്.

നിയമസഭയ്ക്കകത്താണ് പ്രതിപക്ഷ നേതാവ് ഈ ആരോപ ണം ആദ്യം പറഞ്ഞത്. എന്നാല്‍ ഈ ആരോപണം നിയമസഭയ്ക്ക് പുറത്ത് ഉന്നയിച്ചാല്‍ കേസ് കൊടുക്കുമെന്ന് അന്ന് വനം മന്ത്രിയായിരുന്ന സുധാകരന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അച്ചുതാന്ദന്‍ ആരോപണം നിയമസഭയ്ക്ക് പുറത്ത് ഉന്നയിച്ചു. ഇതാണ് കേസിന് വഴിവച്ചത്.

കൊച്ചിയിലെ ചീഫ്ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് വിഎസ് ജാമ്യമെടുത്തത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുരളീധരന്‍ ആണ് ജാമ്യം അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+