കിളിരൂര്‍: മന്ത്രിയ്ക്കും ബന്ധമുണ്ടെന്ന് വിഎസ്
ചെറുതോണി: യുഡിഎഫ് മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്ക് കിളിരൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
ഒരു മുന്‍മന്ത്രിയ്ക്കുള്‍പ്പെടെയുള്ള വിഐപിമാര്‍ക്കും ഈ കേസുമായി ബന്ധമുണ്ട്. വിഐപിമാരുടെ കൂട്ടത്തില്‍ സര്‍വീസിലുള്ള ഒരു ഡപ്യൂട്ടി എസ്പിയും വിരമിച്ച ഒരു ഡപ്യൂട്ടി എസ്പിയും ഉള്‍പ്പെടുന്നു.- വിഎസ് പറഞ്ഞു.
പെണ്‍കുട്ടിയെ ചികിത്സിയ്ക്കുന്ന കോട്ടയത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നുമാണ് ഈ വിവരം ലഭിച്ചത്. ലതാനായരെ വേണ്ടവിധത്തില്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിഐപിമാരെക്കുറിച്ച് വിവരം ലഭിയ്ക്കൂ. സിപിഎമ്മിനെതിരായ വാര്‍ത്താമാധ്യമങ്ങള്‍ പാര്‍ട്ടിനേതാക്കളെ കരിതേയ്ക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്.- വിഎസ് പറഞ്ഞു.
പുതിയ അബ്കാരി നയം മൂലം കള്ള്ചെത്ത് വ്യവസായം തകരും. നാട്ടില്‍ മദ്യമൊഴുകാനേ പുതിയ നയം ഉപകരിയ്ക്കൂ - വിഎസ് പറഞ്ഞു.












Click it and Unblock the Notifications