Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാര്‍ ലൈസന്‍സിന് അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് അതിവേഗത്തില്‍ ഉത്തരവിറങ്ങി.

ബാര്‍ലൈസന്‍സിനുള്ള അപേക്ഷ ഒക്ടോബര്‍ 16 ശനിയാഴ്ച മുതല്‍ സ്വീകരിക്കാന്‍ അസിസ്റന്റ് എക്സൈസ് കമീഷണര്‍മാര്‍ക്ക് രഹസ്യനിര്‍ദേശവും നല്‍കി.

മന്ത്രിസഭ തീരുമാനമെടുക്കുന്ന ഒരു കാര്യത്തിലും ഇത്രവേഗത്തില്‍ സാധാരണ ഉത്തരവിങ്ങാറില്ല. വെള്ളിയാഴ്ച വൈകിട്ടാണ് എക്സൈസ്വകുപ്പില്‍ നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാഴാഴ്ച തന്നെ ഉത്തരവ് തയ്യാറാക്കി ധനവകുപ്പിന്‍െറ അംഗീകാരത്തിനായി നകിയിരുന്നതായാണ് അറിയുന്നത്. ധനകാര്യവും എക്സൈസും ഒരു മന്ത്രിക്കു കീഴിലായതിനാല്‍ നടപടികള്‍ ഞൊടിയിടകൊണ്ട് പൂര്‍ത്തിയാവുകയുംചെയ്തു.

ടൂസ്റാര്‍ സൗകര്യമുള്ള 40 ഹോട്ടലുകള്‍ക്കും ക്വാളിഫൈഡ് വിഭാഗത്തിപ്പെട്ട 28 റസ്റോറന്‍റുകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ അതിവേഗ നീക്കം നടക്കുത്. ടൂസ്റാര്‍ നിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് അനുവദിക്കും മുന്‍കൂട്ടിത്തന്നെ അബ്കാരിലോബിക്ക് സൂചന നകിയിരുന്നു. ഇത്തരത്തിലുള്ള പല ഹോട്ടലുകളിലും ബാര്‍ നടത്താനുള്ള സൗകര്യം തയ്യാറാക്കി കഴിഞ്ഞു.

ബാര്‍ലൈസന്‍സിനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ അസിസ്റന്റ് എക്സൈസ് കമീഷണര്‍മാരാണ് സ്വീകരിക്കുത്. നിശ്ചിത സൗകര്യങ്ങള്‍ ഉണ്ടോയെന്ന് എഇസി പരിശോധിച്ച് എക്സൈസ് കമീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അതിന്‍െറ അടിസ്ഥാനത്തില്‍ കമീഷണറാണ് ലൈസന്‍സ് നല്‍കി ഉത്തരവിറക്കുത്.

അതിവേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനവ്യാപകമായി പുതിയ ബാറുകള്‍ പ്രത്യക്ഷമാകും. അടുത്ത മന്ത്രിസഭാ യോഗത്തിനു മുമ്പ് ബാറുകള്‍ തുറപ്പിക്കാനാണ് നീക്കം. മന്ത്രിസഭാ യോഗം മദ്യനയം പുനഃപരിശോധിക്കുമോ എന്ന ആശങ്ക ചില കേന്ദ്രങ്ങളില്‍ ഉണ്ട്. അതാണ് ഈ അതിവേഗ പ്രവര്‍ത്തനത്തിന് പിന്നിലെ കാരണമെന്നും കരുതുന്നു. പ്രശ്നത്തില്‍ കോടതി ഇടപെടുമോയെന്നും പലരും ഭയക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+