കിളിരൂര്‍ പീഡനക്കേസ്: മൊബൈല്‍ഫോണ്‍ നിര്‍ണായക തെളിവാകും
കോട്ടയം: മറ്റ് സ്ത്രീ പീഡന കേസുകളില്‍ എന്ന പേലെ കിളിരൂര്‍ പീഡനക്കേസിലും പൊലീസ് ലതാ നായരുടേയും മറ്റും മൊബൈല്‍ ഫോണ്‍ പരിശോധിയ്ക്കന്നുണ്ട്.
ഇത് കേസിന് ഒരു പ്രധാന തെളിവാകാന്‍ സാദ്ധ്യതയുണ്ട്. കേസില്‍ പല വി.ഐ.പി.കളും ഉണ്ടെന്ന് പറയുന്നതുകൊണ്ട് തന്നെ ഈ അന്വേഷണം ഏത്രമാത്രം ഫലവത്താവുമെന്നും സംശയമുണ്ട്.
പെണ്‍കുട്ടിയും ലതാനായരും ഉപയോഗിച്ചിരുന്ന ഈ ഫോണില്‍ വന്ന കോളുകളുടെയും പുറത്തേക്ക് വിളിച്ച കോളുകളുടെയും ലിസ്റ് പരിശോധിച്ചാല്‍ തന്നെ കേസിന്റെ വ്യക്തമായ ചിത്രം ഉരുത്തിരിയും. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് സംശയിക്കപ്പെടുന്ന വി.ഐ.പിമാരുടെ പേരുകളെക്കുറിച്ച് സൂചന കിട്ടിയതും ഈ മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നാണെന്ന് കരുതപ്പെടുന്നു.
എന്നാല്‍ അന്വേഷണം സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്താനാവില്ലെന്നാണ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈ.എസ്.പി. പറയുന്നത്.
ലതാനായര്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സുരേന്ദ്രന്റെ പേരിലാണ് ഫോണ്‍ കണക്ഷന്‍ എടുത്തത്. ആദ്യദിവസങ്ങളില്‍ ഫോണ്‍ പെണ്‍കുട്ടിക്ക് നല്കിയിരുന്നുവെങ്കിലും പിന്നീട് ഉപയോഗിച്ചത് ലതാനായരായിരുന്നുവത്രേ.
ജൂണ്‍മാസം 29,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സില്‍ നിന്ന് കത്തു വരുമ്പോഴാണ് ഫോണിനെപ്പറ്റി സുരേന്ദ്രന്‍ അറിഞ്ഞത്.
പിന്നീട് 49000 രൂപയുടെ ബില്ലും വന്നു. ഈ സമയം വീട്ടില്‍ വന്ന ലതാനായരോട് ബില്‍ത്തുകയെപ്പറ്റി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നു. തുക താന്‍ അടച്ചോളാമെന്ന് പറഞ്ഞ് അവര്‍ അത് വാങ്ങിക്കൊണ്ടുപോയി.
പീഡനവിവരം പുറത്തായതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആദ്യം കിട്ടിയ 29000 രൂപയുടെ ഡീറ്റയില്‍ഡ് ബില്ല് കോട്ടയം വെസ്റ് സി.ഐ. സുരേഷ്കുമാറിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഈ വഴിക്ക് അന്വേഷണമുണ്ടായില്ല.












Click it and Unblock the Notifications