Get Updates
Get notified of breaking news, exclusive insights, and must-see stories!

മീര എന്റെ മൂത്തമകള്‍: ലോഹിതദാസ്

കൊച്ചി: മീരാ ജാസ്മിന്‍ തനിയ്ക്ക് മൂത്ത മകളെപ്പോലെയാണെന്ന് സംവിധായകന്‍ ലോഹിതദാസ്.

ഒരു തമിഴ് പത്രത്തിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് ലോഹിതദാസ് ഇങ്ങിനെ പറഞ്ഞത്. മീരാ ജാസ്മിന്‍ ലോഹിതദാസിനോടൊപ്പം ഓടിപ്പോയതായി തമിഴില്‍ വാര്‍ത്താ പ്രചരിച്ചതിനെ തുടര്‍ന്നാണ് തമിഴ് പത്രം നേരിട്ട് ലോഹിതദാസുമായി ബന്ധപ്പെട്ടത്.

മീര എന്റെ മുന്നില്‍ വന്ന് കരഞ്ഞു. വീട്ടുകാര്‍ തന്റെ സ്വത്തെല്ലാം തട്ടിയെടുത്തുവെന്ന് പറഞ്ഞാണ് മീര കരഞ്ഞത്. അവള്‍ വീട്ടില്‍ നിന്നും ഉടുത്ത ഉടുപ്പും ഒരു സ്വര്‍ണ്ണമാലയും ധരിച്ചാണ് വന്നത്. വീട്ടില്‍ നിന്നും ഒന്നും എടുത്തില്ല. കഴിഞ്ഞ ഏതാനും നാളുകളായി മീര ഞാനുമായി ബന്ധപ്പെടുന്നത് അവളുടെ വീട്ടുകാര്‍ തടഞ്ഞിരുന്നു. - ലോഹിതദാസ് പറഞ്ഞു.

എനിയ്ക്ക് മീരയുമായി ശാരീരികബന്ധമൊന്നുമില്ല. വിശുദ്ധമായ ഹൃദയബന്ധം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളത്. എനിയ്ക്ക് 14ഉം 12ഉം വയസ്സായ രണ്ട് കുട്ടികളുണ്ട്. മീര എനിയ്ക്ക് മൂത്തമകളെപ്പോലെയാണ്. അവള്‍ക്ക് അനുയോജ്യനായ ഒരു നല്ല പയ്യനെ ഞാന്‍ കണ്ടെത്തും. - ലോഹിതദാസ് പറഞ്ഞു.

അവള്‍ ഇപ്പോള്‍ ഒരു വാടകവീട്ടിലാണ് കഴിയുന്നത്. കൊച്ചി കടവന്ത്രയില്‍ മീര 35 ലക്ഷം രൂപ ചെലവഴിച്ച് ഒരു വീട് വാങ്ങിയിരുന്നു. പേരമ്പ്രയില്‍ ഒരു ആശുപത്രിയും പണിതു. ഇതൊന്നും അവളുടെ പേരിലല്ല. എല്ലാ നടിമാരുടെയും ജീവിതത്തില്‍ നടന്നതേ മീരയുടെ ജീവിതത്തിലും നടന്നിട്ടുള്ളൂ. - ലോഹിതദാസ് പറഞ്ഞു.

മഞ്ജു വാര്യര്‍, സംയുക്താവര്‍മ്മ, മന്യ ഇവരെയെല്ലാം ഞാനാണ് മലയാള സിനിമയ്ക്ക് പരിചയെപ്പെടുത്തിയത്. അവര്‍ മീരയേക്കാള്‍ സുന്ദരിമാരുമാണ്. അവരോടൊന്നുമില്ലാത്ത ഒരു ബന്ധം എനിയ്ക്ക് മീരയോട് തോന്നേണ്ട കാര്യമില്ല. മീരയെ ഒരു സുഹൃത്തെന്ന നിലയില്‍ സഹായിക്കാനുള്ള ബാധ്യത എനിയ്ക്കുണ്ട്. എന്റെ ഭാവിയിലുള്ള എല്ലാ സിനിമകളിലും ഞാന്‍ അവള്‍ക്ക് അവസരം നല്കും. - ലോഹിതദാസ് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+