Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഹിതദാസിനെതിരെ മീരയുടെ പിതാവ്

കോട്ടയം: മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് മീരയുടെ ഗുരുവും സംവിധായകനുമായ ലോഹിതദാസിനെതിരെ ആഞ്ഞടിച്ചു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജോസഫ് ഫിലിപ്പ്.

ലോഹിതദാസിന്റെ പേരെടുത്ത് പറയാതെയാണ് ജോസഫ് ഫിലിപ്പ് വിമര്‍ശനം ഉന്നയിച്ചത്. ഞങ്ങള്‍ അപമാനിച്ചുവെന്ന് പറയുന്ന ഗുരുനാഥന്റെ പേര് തുറന്നുപറയേണ്ട ബാധ്യത മീരയ്ക്കുണ്ട്. ഈ ഗുരുനാഥന്‍ 12 ലക്ഷത്തോളം രൂപ മീരയില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്താണ് മീര പറയാത്തത്? മാസം തോറും ഈ ഗുരുനാഥന്‍ മീരയില്‍ നിന്നും പണം വാങ്ങിയിരുന്നു. - ജോസഫ് ഫിലിപ്പ് പറഞ്ഞു.

മീരയുടെ ഗുരുനാഥന്‍ അവളുടെ സ്വത്ത് തട്ടിയെടുക്കുമെന്ന് ഭയന്നാണ് ആ സ്വത്തുക്കളുടെ രേഖകള്‍ താന്‍ കൈവശം വച്ചിരിക്കുന്നതെന്നും ജോസഫ് ഫിലിപ്പ് പറഞ്ഞു.

മീരയുടെ കുടുംബം കോഴിക്കോട്ട് പണിത 50 കിടക്കകളുള്ള ആശുപത്രി മീരയുടെ പണം കൊണ്ടുള്ളതാണെങ്കില്‍ അവള്‍ അത് രേഖാമൂലം തെളിയിക്കട്ടെ. മീര സമ്പാദിച്ച എത്രമാത്രം തുക ഈ പദ്ധതിയില്‍ മുടക്കിയിട്ടുണ്ട്? അവളുടെ അപ്പനും അമ്മയ്ക്കും നാളിതുവരെ അവള്‍ എന്ത് കൊടുത്തിട്ടുണ്ട് എന്നും വ്യക്തമാക്കട്ടെ. മീരയുടെ കൈയിലുള്ള പണത്തിന് അവള്‍ നികുതി നല്കിയിട്ടുണ്ടോ?- ജോസഫ് ഫിലിപ്പ് ചോദിച്ചു.

ഒരു കോടിയിലധികം സ്വത്ത് മീരയ്ക്കുണ്ട്. അവളോട് വിവാഹം കഴിയ്ക്കാന്‍ ഞാന്‍ പറഞ്ഞിരുന്നതാണ്. വിവാഹം കഴിച്ച് ഭാര്യയായി, കുടുംബമായി കഴിയുന്നതാണ് നല്ലതെന്ന് അവളോട് പറഞ്ഞിരുന്നതാണെന്നും ജോസഫ് ഫിലിപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+