വീട്ടുകാര്‍ സ്വത്ത് തട്ടിയെടുത്തു: മീര
കൊച്ചി: തുണയാകേണ്ട വീട്ടുകാര്‍ തന്റെ സ്വത്തെല്ലാം തട്ടിയെടുത്തതായി നടി മീരാ ജാസ്മിന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മീരാ ജാസ്മിന്‍ എറണാകുളം ഡിഐജി ആര്‍. ശ്രീലേഖയ്ക്ക് പരാതി നല്കി.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച രാത്രി വൈകിയാണ് മീരാ ജാസ്മിന്‍ ഡിഐജി ആര്‍. ശ്രീലേഖയുടെ കടവന്ത്രയിലുള്ള ഔദ്യോഗിക വസതിയില്‍ എത്തിയത്. എനിയ്ക്ക് ആരുമില്ല. ഞാന്‍ സ്വന്തമെന്ന് കരുതി ഇത്രനാള്‍ സ്നേഹിച്ചവര്‍ എന്നെ ഉപേക്ഷിച്ചു. എന്നെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. സ്വത്തുക്കളെല്ലാം തട്ടിയെടുത്തു. - മീരാ ജാസ്മീന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
തമിഴ് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ദിവസം മീരാ ജാസ്മിനെക്കുറിച്ച് ഒട്ടേറെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മീര ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നതായിരുന്നു ആദ്യത്തെ വാര്‍ത്തകള്‍. സംവിധായകന്‍ ലോഹിതദാസിന്റെ കൂടി ഓടിപ്പോയെന്നായി പിന്നീടുള്ള വാര്‍ത്തകള്‍. തമിഴ് ദിനപ്പത്രത്തില്‍ തനിയ്ക്കെതിരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് സ്വന്തം സഹോദരിമാര്‍ തന്നെയാണെന്ന് മീര പറഞ്ഞു.
ഞാന്‍ ബഹുമാനിയ്ക്കുന്ന, എന്നെ ഞാനാക്കിത്തീര്‍ത്ത, ഗുരുനാഥനെപ്പോലെ കരുതുന്ന വ്യക്തിയെയും അവര്‍ അപമാനിച്ചു. എനിയ്ക്കിപ്പോള്‍ അച്ഛനോ, അമ്മയോ, സഹോദരിമാരോ ഇല്ല. - മീര പറഞ്ഞു.












Click it and Unblock the Notifications