പവാര്‍ സോണിയ ചര്‍ച്ച നടന്നു
മുംബൈ : മഹാരാഷ്ട്രയില്‍ പുതിയ മന്ത്രിസഭ രൂപീകരിയ്ക്കുന്നത് സംബന്ധിച്ച് സോണിയാഗാന്ധി ഒക്ടോബര്‍ 17 ഞായറാഴ്ച എന്‍സിപി നേതാവ് ശരദ്പവാറുമായി ചര്‍ച്ച നടത്തി.
ആദ്യവട്ട ചര്‍ച്ചയില്‍ ഇരുനേതാക്കള്‍ക്കും കൃത്യമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന് നല്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും എന്‍സിപി നേതാവ് ശരദ്പവാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് നല്കണമെന്ന് ശരദ്പവാര്‍ അവകാശവാദം ഉന്നയിച്ചതോടെ സോണിയയുമായുള്ള ചര്‍ച്ച സുഗമമായി പുരോഗമിയ്ക്കുന്നില്ല.
എന്‍സിപിയാണ് ഇപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്‍സിപി 71 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 69 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും വലിയ കക്ഷിയായതിനാല്‍ എന്‍സിപിയ്ക്ക് തന്നെ മുഖ്യമന്ത്രിസ്ഥാനം നല്കണമെന്നാണ് പവാറിന്റെ ആവശ്യം.
ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാല്‍ മുഖ്യമന്ത്രിസ്ഥാനം എന്‍സിപിയ്ക്ക് നല്കണമെന്ന വാദം കോണ്‍ഗ്രസിന് സ്വീകാര്യമല്ല. കശ്മീരില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും അവിടെ മറ്റ് കക്ഷികള്‍ക്കാണ് മുഖ്യമന്ത്രിസ്ഥാനം നല്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പറയുന്നു.












Click it and Unblock the Notifications