രാഘവന് നേരെ കരിങ്കൊടി
പാറാട്ട്: സഹകരണമന്ത്രി എം.വി. രാഘവന് നേരെ എസ്എഫ്ഐക്കാര്‍ കരിങ്കൊടി കാടി.
ഒക്ടോബര്‍ 17 ഞായറാഴ്ച പാറാട്ട് വനിതാ സഹകരണബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സഹകരണമന്ത്രി എം.വി. രാഘവന്‍. കൊച്ചി, പരിയാരം സഹകരണമെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിലെ ക്രമക്കേടില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐയ്ക്കാര്‍ രാഘവനെതിരെ കരിങ്കൊടി കാട്ടിയത്.
വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു മന്ത്രി എത്തിയത്. കരിങ്കൊടികാട്ടിയ ആറ് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.












Click it and Unblock the Notifications