പരിയാരം പ്രവേശനം വിവാദമാകുന്നു
തിരുവനന്തപുരം: പരിയാരം സഹകരണമെഡിക്കല്‍ കോളെജിലെ മാനേജ്മെന്റ് ക്വാട്ടാ പ്രവേശനം വിവാദമാകുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ ആറ് ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥി പോലും പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശനം നേടി.
കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇക്കൊല്ലം നടത്തിയ പ്രവേശനം റദ്ദാക്കിയ ഹൈകോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചതോടെ മന്ത്രി രാഘവനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം രൂക്ഷമാകുന്നു. പരിയാരം മെഡിക്കല്‍ കോളെജില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ ആകെ 35 പേരാണ് ചേര്‍ന്നത്. ഇതില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ആറ് ശതമാനം പോലും മാര്‍ക്ക് നേടാത്ത കുട്ടിയും ഉള്‍പ്പെടുന്നു.
കൊച്ചിയിലും പരിയാരത്തും മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളില്‍ തലവരിപ്പണം മാത്രമായിരുന്നു മാനദണ്ഡമെന്ന് വ്യക്തമാവുകയാണ്. കാരണം ഈ കോളെജുകളില്‍ 900നും 1500നും ഇടയില്‍ റാങ്കുകാരായ നാല് പേര്‍ മാനേജ്മെന്റ്ക്വാട്ടാ പ്രവേശനത്തില്‍ നിന്ന് പുറത്തായി. അതേ സമയം ആകെയുള്ള 70 മാനേജ്മെന്റ് ക്വാട്ടാ സീറ്റുകളില്‍ 1364 മുതല്‍ 40,012 വരെ റാങ്ക് നേടിയവര്‍ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ലക്ഷം നല്കുന്നവര്‍ക്ക് സീറ്റ് എന്നതായിരുന്നുവത്രെ പ്രവേശനത്തിന്റെ ഒരേയൊരു മാനദണ്ഡം. 20 ലക്ഷം രൂപ വരെയാണ് പ്രവേശനത്തിന് വാങ്ങിയിട്ടുള്ളത്.












Click it and Unblock the Notifications