ഉമ്മന്‍ചാണ്ടിയ്ക്കായി തൃശൂര്‍ ഒരുങ്ങി
തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 18 തിങ്കളാഴ്ച നഗരത്തിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കായി തൃശൂര്‍ ഒരുങ്ങി.
ഇതുവരെ 2800 പരാതികള്‍ ആണ് കിട്ടിയിട്ടുള്ളത്. ഈ പരാതികളെല്ലാം മുഖ്യമന്ത്രി പരിശോധിയ്ക്കും. ഇതിന്മേല്‍ ഡപ്യൂട്ടി കളക്ടറുടെ മേല്‍നോട്ടത്തില്‍ അന്തിമപരിശോധന നടന്നുവരികയാണ്.
മുഖ്യമന്ത്രിയുടെ റോഡ്ഷോയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിതായി ജില്ലാ കളക്ടര്‍ കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് അറിയിച്ചു. പരാതി അയച്ച എല്ലാ കക്ഷികള്‍ക്കും മറുപടി നല്കിയിട്ടുണ്ട്. അവര്‍ക്ക് തിങ്കളാഴ്ച കൗണ്ടറില്‍ വന്ന് മുഖ്യമന്ത്രിയെകാണാം. ചികിത്സാധനസഹായം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഇതോടനുബന്ധിച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും.












Click it and Unblock the Notifications