ബാബു ദിവാകരന് വിമര്‍ശനം
തിരുവനന്തപുരം: ആര്‍എസ്പി(ബി)യുടെ സംസ്ഥാനസമിതി യോഗം തുടങ്ങി. ഒക്ടോബര്‍ 17 ഞായറാഴ്ച യോഗം ആര്‍എസ്പി ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
ജാതി പറഞ്ഞും ജോലി വാഗ്ദാനം ചെയ്തും പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ ശ്രമിയ്ക്കുകയാണ് ബാബു ദിവാകരനെന്ന് താമരാക്ഷന്‍ കുറ്റപ്പെടുത്തി. ആര്‍എസ്പി(ബി)യെ ഒരു തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിയെന്ന നിലയില്‍ നിന്നും ബാബു ദിവാകരന്‍ താഴ്ത്തിയിരിക്കുകയാണെന്നും താമരാക്ഷന്‍ പറഞ്ഞു.
യോഗത്തില്‍ നിന്നും ബാബു ദിവാകരന്‍ പക്ഷം പൂര്‍ണ്ണമായും വിട്ടുനില്ക്കുകയാണ്. ഷിബു ബേബിജോണിനെയും എ.വി. താമരാക്ഷനെയും പിന്തുണയ്ക്കുന്നവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.












Click it and Unblock the Notifications