മുരളീധരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
തിരുവനന്തപുരം: ശബരിമല മേല്‍ശാന്തിയായി വൈക്കം ഉദയനാപുരം വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഇനി മുരളീധരന്‍ നമ്പൂതിരിയായിരിക്കും ശബരിമലയിലെ മേല്‍ശാന്തി. മാളികപ്പുറം മേല്‍ശാന്തിയായി വൈക്കം ഉദയനാപുരത്തെ രാജു.വി. നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ഒമ്പത് പേരുടെ പട്ടികയില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ മുരളീധരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 17 ഞായറാഴ്ച രാവിലെ ശബരിമല സോപാനത്ത് നടന്ന നറുക്കെടുപ്പില്‍ മന്ത്രി കെ.സി. വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു എന്നിവരും പങ്കെടുത്തു. തുലാമാസം ഒന്നായതിനാല്‍ ഞായറാഴ്ച രാവിലെ ആയിരക്കണക്കിന് പേര്‍ ശബരിമലയില്‍ എത്തിയിരുന്നു. ദൈവനാഗുഗ്രഹം മൂലമാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് മേല്‍ശാന്തി മുരളീധരന്‍ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷവും മേല്‍ശാന്തിമാരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നും മുരളീധരന്‍ നമ്പൂതിരി പറഞ്ഞു.












Click it and Unblock the Notifications