Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് താല്പര്യം കോടികളില്‍: വിരേന്ദ്രകുമാര്‍

കോഴിക്കോട്: ജനങ്ങളുടെ പ്രശ്നം പരിഹരിയ്ക്കാനല്ല, കോടികള്‍ ഉള്‍പ്പെട്ട മറ്റ് പദ്ധതികളാണ് സര്‍ക്കാരിന്റെ പ്രധാന പ്രശ്നമെന്ന് ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ ആരോപിച്ചു.

ഒക്ടോബര്‍ 17 ഞായറാഴ്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികള്‍ ഉള്‍പ്പെട്ട കരിമണല്‍ഖനനവും എക്സ്പ്രസ് ഹൈവേയും പോലുള്ള പദ്ധതികളില്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ താല്പര്യം. - അദ്ദേഹം കുറ്റപ്പെടുത്തി.

കാവേരി ട്രിബ്യൂണലില്‍ നിന്ന് ഈയിടെ കേരളത്തിന്റെ പ്രതിനിധി രാജിവച്ചു. എം.എസ്. വല്യത്താനും ഈയിടെ രാജിവച്ചു. കേരളസര്‍ക്കാരിന് ഇത്തരം പ്രശ്നങ്ങളില്‍ താല്പര്യമില്ലാത്തതിന്റെ സൂചനയാണ് ഇവരുടെ രാജികള്‍. കരിമണല്‍ ഖനനവും മറ്റുമാണ് സര്‍ക്കാരിന്റെ താല്പര്യം. - വീരേന്ദ്രകുമാര്‍ പറഞ്ഞു.

കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+