കേരളത്തില്‍ ബലൂണ്‍ നിര്‍മ്മാണകമ്പനി
കൊച്ചി: കേരളത്തില്‍ ബലൂണ്‍ നിര്‍മ്മിയ്ക്കാന്‍ സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(റബ്ബര്‍ മാര്‍ക്ക്) തീരുമാനിച്ചു. മലേഷ്യയിലുള്ള സ്ട്രാറ്റജിക് പ്രൊഡക്ട്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യാടിസ്ഥാനത്തില്‍ ബലൂണ്‍ നിര്‍മ്മിയ്ക്കുക.
ഇരപുരത്തെ റബ്ബര്‍ പാര്‍ക്കിലാണ് പുതിയ കമ്പനി പ്രവര്‍ത്തിയ്ക്കുക. റബ്ബക് ബലൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ റബ്ബര്‍ മാര്‍ക്കാണ് 75 ശതമാനം പണം മുടക്കുന്നത്. ബാക്കി 25 ശതമാനം സ്ട്രാറ്റജിക് പ്രൊഡക്ട്സ് മുടക്കും.
പാര്‍ട്ടിമാന്‍ എന്നായിരിക്കും ബലൂണിന്റെ ബ്രാന്‍ഡ്നാമം. ഇന്ത്യയില്‍ ഇതാദ്യമായിട്ടായിരിക്കും ബ്രാന്‍ഡ് ചെയ്ത ബലൂണ്‍ വിപണിയില്‍ ഇറങ്ങുന്നതെന്ന് റബ്ബര്‍ മാര്‍ക്ക് പ്രസിഡന്റ് ടി.എച്ച്. മുസ്തഫ പറഞ്ഞു. 8.8 കോടി രൂപയാണ് ഈ പദ്ധതിയുടെ മുടക്ക് മുതല്‍.












Click it and Unblock the Notifications