കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റാര്‍ബക്സിന് ടാറ്റാ കോഫി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: യുഎസിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റാര്‍ബക്സ് ടാറ്റാ കോഫി ലിമിറ്റഡില്‍ നിന്നും കാപ്പിക്കുരു വാങ്ങും. ഇന്ത്യയിലെ ടാറ്റായുടെ കാപ്പിത്തോട്ടങ്ങളില്‍ വിളയുന്ന മുന്തിയ ഇനം കാപ്പിക്കുരുവാണ് കരാര്‍പ്രകാരം ടാറ്റായില്‍ നിന്ന് സ്റാര്‍ബക്സ് വാങ്ങുക.

ഒക്ടോബര്‍ 18 തിങ്കളാഴ്ച ടാറ്റാ കോഫി മാനേജിംഗ് ഡയറക്ടര്‍ ഹമിദ് അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ കാര്യം. ഇന്ത്യയില്‍ നിന്നും ഇതാദ്യമായാണ് സ്റാര്‍ബക്സ് കാപ്പിക്കുരു വാങ്ങുന്നത്. ലോകത്താകമാനമായി 8,500ഓളം കോഫി ശൃംഖലകള്‍ സ്റാര്‍ ബക്സിനുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനായി ടാറ്റാ കോഫി സ്റാര്‍ബക്സുമായി ബന്ധപ്പെട്ടുവരികയാണ്. സ്റാര്‍ബക്സ് ഗ്രീന്‍കോഫി ട്രേഡര്‍ കോള്‍മാന്‍ കഫുമായി ഇക്കാര്യത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. മണ്ണ്, വെള്ളം, കീടനാശിനി, ജീവനക്കാരുടെ ക്ഷേമം, കൂലി, ആനുകൂല്യങ്ങള്‍, ജീവിതസാഹചര്യം, ആരോഗ്യം, തോട്ടത്തിലെ അവശിഷ്ടങ്ങളുടെ സംസ്കരണം തുടങ്ങി സ്റാര്‍ബക്സ് നിര്‍ദേശിയ്ക്കുന്ന മാനദണ്ഡമനുസരിച്ചായിരിക്കും ടാറ്റാ കോഫി പ്രവര്‍ത്തിയ്ക്കുകയെന്നും അഷ്റഫ് പറഞ്ഞു.

ഇന്ത്യന്‍ കോഫി ലോകവിപണിയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന്റെ മറ്റൊരുദാഹരണമാണിത്. - അഷ്റഫ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X