കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര: എന്‍സിപിക്ക് സാധ്യത

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് മുഖ്യമന്ത്രിപദം ലഭിക്കാന്‍ സാധ്യതയേറുന്നു. 1999ല്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പിന്തുടര്‍ന്ന ഫോര്‍മുല ഇത്തവണയും അവലംബിക്കാനാണ് കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളായ സോണിയാഗാന്ധിയും ശരത് പവാറും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായത്.

1999ല്‍ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയായിരുന്നു. അതേ ഫോര്‍മുല അനുസരിച്ച് ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ എന്‍സിപിക്ക് മുഖ്യമന്ത്രിപദം ലഭിക്കും.

കോണ്‍ഗ്രസിന് തന്നെയായിരിക്കും മുഖ്യമന്ത്രിപദമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും എന്‍സിപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് മുഖ്യമന്ത്രിപദത്തെ ചൊല്ലി തര്‍ക്കമുണ്ടായത്. മുഖ്യമന്ത്രിപദം തങ്ങള്‍ക്കു വേണമെന്ന ആവശ്യത്തിന്മേല്‍ ശരത്പവാര്‍ ഉറച്ചുനില്‍ക്കുകയാണ്.

പ്രശ്നത്തിന് രണ്ട് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരമുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാസോണി പറഞ്ഞു. പ്രശ്നം പരിഹരിക്കാനായി അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. എന്‍സിപി നിയമസഭാകക്ഷിയോഗം ഇന്ന് നേതാവിനെ തിരഞ്ഞെടുക്കാനിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X