വെങ്കയ്യ നായിഡു രാജിയ്ക്കൊരുങ്ങി
ദില്ലി: ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു രാജിയ്ക്കൊരുങ്ങി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
ഒക്ടോബര്‍ 18 തിങ്കളാഴ്ച വാജ്പേയിയും എല്‍.കെ. അദ്വാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വെങ്കയ്യ നായിഡു രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഇരുവരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്നീട് വെങ്കയ്യ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.
പാര്‍ട്ടിയ്ക്കുള്ളില്‍ ഈയിടെയുണ്ടായ വടംവലികളിലും മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകളിലും താന്‍ ദു:ഖിതനാണെന്നും വെങ്കയ്യ പറഞ്ഞു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച ചേരുന്നുണ്ട്. ഈ യോഗം വെങ്കയ്യ നായിഡുവിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications