Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട: കോണ്‍. നേതാക്കള്‍ ദില്ലിയ്ക്ക്

മുംബൈ: മുംബൈയില്‍ എന്‍സിപി നേതാക്കളുമായുള്ള ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയ്ക്ക് തിരിച്ചു.

എഐസിസി ജനറല്‍ സെക്രട്ടറി മാര്‍ഗരറ്റ് ആല്‍വ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് എന്നിവര്‍ ഒക്ടോബര്‍ 18 തിങ്കളാഴ്ച ദില്ലിയിലേക്ക് പറന്നു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഭു റാവുവും മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ദില്ലിയ്ക്ക് പോയിട്ടുണ്ട്. മുംബൈയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് നേതാക്കള്‍ സോണിയയെ ധരിപ്പിയ്ക്കും.

സോണിയാഗാന്ധിയുടെ തീരുമാനം റാവുവിലൂടെ അറിയിക്കുമെന്ന് മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗം മുഖ്യമന്ത്രി സംബന്ധിച്ച പ്രശ്നം സോണിയയ്ക്ക് വിടാന്‍ തീരുമാനിച്ചു.

എന്‍സിപി നേതാക്കള്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ നിയമസഭാകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പദവി തങ്ങള്‍ക്ക് ലഭിയ്ക്കണമെന്ന തീരുമാനത്തില്‍ എന്‍സിപി ഉറച്ചുനില്ക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+