Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം കലാപം കൂടും: താക്കറെ

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളുടെ വോട്ടുബാങ്കിന്റെ പിന്‍ബലത്തോടെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വിജയിച്ചതെന്നും ഇതിന് രാജ്യം വന്‍വിലകൊടുക്കേണ്ടി വരുമെന്നും ശിവസേന നേതാവ് ബാല്‍ താക്കറെ. തന്റെ പത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് താക്കറെയുടെ പ്രതികരണം. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയ്ക്ക് ശേഷം താക്കറെ ഇതാദ്യമായാണ് പ്രതികരിയ്ക്കുന്നത്.

ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണി രാജ്യത്ത് വര്‍ധിപ്പിച്ചേയ്ക്കും. ഇതിന് കോണ്‍ഗ്രസ് മാത്രമല്ല, ഇന്ത്യയാകെ വന്‍വില നല്കേണ്ടിവരും. ന്യൂനപക്ഷവോട്ട് ബാങ്കിന് വേണ്ടി രാജ്യതാല്പര്യങ്ങള്‍ ബലികഴിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. - താക്കറെ വിശദീകരിയ്ക്കുന്നു.

സോണിയാഗാന്ധിയ്ക്ക് നഷ്ടപ്പെടാനൊന്നുമില്ല. നാളെ രാജ്യം ഇസ്ലാമിക തീവ്രവാദത്തിന്റെ പിടിയിലമര്‍ന്നാല്‍ തന്റെ രണ്ടുമക്കളേയും കൂട്ടി സോണിയ ഇറ്റലിയിലേക്ക് പോകും. മുസ്ലിം വോട്ടുബാങ്കുകള്‍ മാത്രമല്ല, മുംബൈയിലേക്ക് വര്‍ധിച്ചുവരുന്ന കുടിയേറ്റവും മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യത്തിന് എതിരായ സമവാക്യം സൃഷ്ടിച്ചിരിക്കുകയാണെന്നും താക്കറെ ലേഖനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+