മീരക്ക് സ്വത്തുരേഖകള്‍ നല്‍കാം: അച്ഛന്‍
കൊച്ചി: നടി മീരാ ജാസ്മിന്റെ സ്വത്തുക്കളെല്ലാം അവളുുടെ പേരില്‍ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും സ്വത്തവകാശം സംബന്ധിച്ച രേഖകള്‍ മീരക്ക് നല്‍കാന്‍ തയ്യാറാണെന്നും അവരുടെ അച്ഛന്‍ ജോസഫ് ഫിലിപ് പറഞ്ഞു.
മീര കുടുംബത്തിനെതിരായി തിരിയാന്‍ കാരണം സംവിധായകന്‍ ലോഹിതദാസാണെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 18 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ജോസഫ് ഫിലിപ്.
മീരയുടെ കൈയില്‍ നിന്നും ലോഹിതദാസ് പലപ്പോഴായി പണം വാങ്ങിയിട്ടുണ്ട്. ചക്രം എന്ന ലോഹിതദാസിന്റെ സിനിമയ്ക്ക് പണം എവിടെ നിന്നാണ് അന്വേഷിച്ചാല്‍ വ്യക്തമാകും. തന്റെ മകള്‍ ഒരു പാവമാണെന്നും ഏറെ കഴിവുകളുള്ള അവളെ ചിലര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുകയാണെന്നും ജോസഫ് ഫിലിപ് പറഞ്ഞു.
മീരയുടെ സ്വത്തുക്കളെല്ലാം അവളുടെ പേരില്‍ തന്നെയാണ്. ആവശ്യപ്പെടുന്ന സമയത്ത് അവ തിരികെ കൊടുക്കാന്‍ തയ്യാറാണ്- ജോസഫ് ഫിലിപ് വ്യക്തമാക്കി. ഈ വിവാദം മൂലം തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ മാനഹാനിക്ക് ആരുത്തരം പറയുമെന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications