മുത്തങ്ങ: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മുത്തങ്ങയില്‍ നടന്ന ആദിവാസി പ്രക്ഷോഭവും പൊലീസ് വെടിവയ്പും സംബന്ധിച്ച കേസില്‍ സിബിഐ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ആദിവാസി സമരത്തിന് നേതൃത്വം നല്‍കിയ എം. ഗീതാനന്ദനെതിരെ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതേ സമയം ആദിവാസി ഗോത്രമഹാസഭ നേതാവ് സി. കെ. ജാനുവിനെ കൊലക്കുറ്റത്തില്‍ നിന്ന് ഒഴിവാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്തിയത്. സിബിഐയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications