പ്രവേശനം സഭാസമിതി നിര്‍ദേശപ്രകാരം
കണ്ണൂര്‍: സഹകരണ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയില്‍ നിയമസഭാ സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് പ്രവേശനം നടത്തിയിട്ടുള്ളതെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ പറഞ്ഞു.
സഹകരണ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്റ് സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കുട്ടികളെ പ്രവേശിപ്പിച്ചുവെന്ന് അവകാശപ്പെടുന്നില്ല. നിയമസഭാ സമിതിയുടെ നിര്‍ദേശത്തില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കണമെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ അതേ കോടതി തന്നെ ഇപ്പോള്‍ മറിച്ചുപറഞ്ഞിരിക്കുന്നു.
വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ പണം തിരിച്ചുകൊടുക്കും. പ്രശ്നത്തില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് രാഘവന്‍ പറഞ്ഞു.












Click it and Unblock the Notifications