Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്പി(ബി) പിളര്‍പ്പിലേക്ക്

തിരുവനന്തപുരം: ആര്‍എസ്പി(ബി)യില്‍ ഏറെക്കാലമായി പുകഞ്ഞിരുന്ന പിളര്‍പ്പ് ഒക്ടോബര്‍ 18 തിങ്കളാഴ്ച പുറത്തുവരും. തിങ്കളാഴ്ച മിക്കവാറും എ.വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷം മന്ത്രി ബാബു ദിവാകരന്‍ വിഭാഗത്തിനെതിരെ ശിക്ഷാനടപടി പ്രഖ്യാപിച്ചേയ്ക്കുമെന്നറിയുന്നു.

ഒക്ടോബര്‍ 17 ഞായറാഴ്ച ആരംഭിച്ച ആര്‍എസ്പി(ബി) നേതൃസമ്മേളനം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ ശിക്ഷാനടപടി പ്രഖ്യാപിയ്ക്കാനാണ് താമരാക്ഷന്റെ നീക്കം. ഞായറാഴ്ച യോഗത്തില്‍ ബാബുദിവാകരന്‍ പക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നടന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പാര്‍ട്ടിയുടെ സംസ്ഥാനസമിതി യോഗം ചേരുകയാണ്. ഈ യോഗത്തില്‍ ബാബുദിവാകരന്റെ കൂടെയുള്ള ശങ്കരദാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചേയ്ക്കുമെന്നറിയുന്നു. ബാബു ദിവാകരനെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയേക്കുമെന്നുമറിയുന്നു. പാര്‍ട്ടിയുടെ പ്രതിനിധികളായി വിവിധ സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ചെയര്‍മാന്‍പദവി വഹിയ്ക്കുന്ന ബാബുദിവാകരന്‍ പക്ഷക്കാരായ നാല് നേതാക്കളെയും ആ പദവികളില്‍ നിന്ന് പിന്‍വലിയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇങ്ങിനെ പരസ്യമായ ശിക്ഷാനടപടിയുണ്ടായാല്‍ ബാബു ദിവാകരന്‍ പക്ഷം പുറത്തുപോയേക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ ബാബു ദിവാകരന്‍ പക്ഷം വിട്ടുനില്ക്കുകയാണ്. താമരാക്ഷന്‍ വിളിച്ചുചേര്‍ത്ത നേതൃസമ്മേളനത്തില്‍ 200ല്‍പരം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ 102 മണ്ഡലം സെക്രട്ടറിമാരില്‍ 79 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായും താമരാക്ഷന്‍ പക്ഷം അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+