മന്ത്രി രാഘവനെതിരെ കരിങ്കൊടി
കണ്ണൂര്‍: സഹകരണമന്ത്രി എം. വി. രാഘവനെതിരെ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
ഒക്ടോബര്‍ 18 തിങ്കളാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുപ്പതോളം വരുന്ന എസ്എഫ്ഐക്കാരുടെ സംഘം മന്ത്രി രാഘവനു നേരെ കരിങ്കൊടി കാട്ടിയത്. ആശുപത്രി കവാടത്തില്‍ വച്ചാണ് എസ്എഫ്ഐക്കാര്‍ മന്ത്രിക്കു നേരെ കരിങ്കൊടിയുമായി ചാടിവീണത്. ഇവരെ പൊലീസ് നീക്കി.
സംഭവവുമായി ബന്ധപ്പെട്ട് 25 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റുചെയ്തു. ശക്തമായ പൊലീസ് കാവലോടെയാണ് തുടര്‍ന്ന് മന്ത്രി യോഗത്തിനെത്തിയത്.












Click it and Unblock the Notifications