ശിവദാസമേനോന്റെ നില മെച്ചപ്പെട്ടു
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി. ശിവാദസമേനോന്റെ നില മെച്ചപ്പെട്ടു.
വയറ്റില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ശിവദാസമേനോനെ ഒക്ടോബര്‍ 17 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് തല കറക്കമുണ്ടായതിനെ തുടര്‍ന്ന് മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മേനോനെ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റുകയായിരുന്നു.
മഞ്ചേരിയിലെ ആശുപത്രിയില്‍ മൂന്ന് തവണ മേനോന്‍ രക്തം ഛര്‍ദിച്ചിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മകളുടെ വീട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ അസുഖമുണ്ടായത്.
മേനോന്‍ ഇപ്പോഴും മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അദ്ദേഹത്തിന്റെ സ്ഥിതി സാധാരണനിലയിലായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനമുണ്ടാവുന്നുണ്ട്. ഞായറാഴ്ച അദ്ദേഹത്തെ എന്‍ഡോസ്കോപി ടെസ്റിന് വിധേയമാക്കിയിരുന്നു. ഡോ. പ്രകാശ് സഖറിയയുടെ നേതൃത്വത്തില്‍ വിദഗ്ധഡോക്ടര്‍മാരുടെ ഒരു സംഘം ശിവദാസമേനോനെ പരിചരിച്ചുവരികയാണ്.


Click it and Unblock the Notifications