മദ്യനയം തിരുത്തണമെന്ന് സുധീരന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവണം.
മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ മദ്യനയത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശക്തമായ ജനരോഷവും പുതിയ മദ്യനയത്തിനെതിരെ ഉയരുന്നുണ്ട്. ഈ പ്രതിഷേധം കണക്കിലെടുത്ത് മദ്യനയം തിരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം- സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications