അക്ഷര്‍ധാം സ്വാമി ഗുരുവായൂരില്‍
ഗുരുവായൂര്‍: ഗുജറാത്തിലെ അക്ഷര്‍ധാമിലെ ബൊക്കസന്വാസി ശ്രീ അക്ഷര്‍ധാം പുരുഷോത്തമന്‍ സ്വാമിനാരായണ്‍ സംസ്ത(ബിഎപിഎസ്) എന്ന ഹിന്ദു സംഘടനയുടെ സ്ഥാപകനായ പരമപൂജ്യമഹന്ത് സ്വാമിജി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി.
ഒക്ടോബര്‍ 17 ഞായറാഴ്ചയായിരുന്നു സ്വാമിയുടെ ദര്‍ശനം. ഉച്ചപൂജയ്ക്ക് ശേഷമാണ് സ്വാമിജി ദര്‍ശനം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രം മാനേജര്‍ ഒ. അജിത്കുമാര്‍ സ്വാമിജിയെ സ്വീകരിച്ചു.
ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം സ്വാമിജി സന്ദര്‍ശകരെ അനുഗ്രഹിച്ചു. പിന്നീട് സ്വാമി പുന്നത്തൂര്‍ കോട്ടയിലും സന്ദര്‍ശനം നടത്തി. സ്വാമിജിയുടെ ഹിന്ദുസംഘടനയെ ഐക്യരാഷ്ട്രസമിതി അംഗീകരിച്ചിട്ടുണ്ട്. ഈ സംഘടനയ്ക്ക് ലോകമെമ്പാടും 9,000 സത്സംഗ് കേന്ദ്രങ്ങളും 500 മന്ദിരങ്ങളും ഉണ്ട്.












Click it and Unblock the Notifications