വക്കത്തിന് കരിങ്കൊടി; ലാത്തിച്ചാര്‍ജ്ജ്
കോഴിക്കോട്: ധനകാര്യ-എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന് നേരെ മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഒക്ടോബര്‍ 18 ശനിയാഴ്ച കോഴിക്കോട് കളക്ടറേറ്റില്‍ നികുതി സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി എത്തിയ എക്സൈസ് മന്ത്രിക്കു നേരെ മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ചാണ് മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയത്.
സംഭവത്തെ തുടര്‍ന്ന് 17 പേരെ പൊലീസ് അറസ്റ് ചെയ്തു. മദ്യനയത്തിനെതിരെ പ്രതിഷേധ പ്രകടനമുണ്ടാവുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാവല്‍ ശക്തിപ്പെടുത്തിയിരുന്നു. കളക്ടറേറ്റ് പരിസരത്ത് പലയിടങ്ങളിലായി നിന്നിരുന്ന പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് മന്ത്രിക്കെതിരെ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ പൊലീസ് നീക്കം ചെയ്തു.












Click it and Unblock the Notifications