അദ്വാനി ബിജെപി പ്രസിഡന്റായി സ്ഥാനമേറ്റു
ദില്ലി: ബിജെപിയുടെ പുതിയ പ്രസിഡന്റായി പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനി സ്ഥാനമേറ്റു.
ഒക്ടോബര്‍ 19 ചൊവ്വാഴ്ച രാവിലെ 11ന് അശോക റോഡിലുള്ള പാര്‍ട്ടി ആസ്ഥാനത്തെത്തിയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയതിന് ശേഷമാണ് പ്രസിഡന്റായി സ്ഥാനമേറ്റത്.
എം. വെങ്കയ്യ നായിഡു രാജിവച്ചതിനെ തുടര്‍ന്നാണ് എല്‍. കെ. അദ്വാനി പുതിയ ബിജെപി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ അദ്വാനി ബിജെപി പ്രസിഡന്റായിരുന്ന കാലത്താണ് ബിജെപി കൂടുതല്‍ ശക്തിയാര്‍ജിച്ചത്.












Click it and Unblock the Notifications