കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ മൃതദേഹം ഭാര്യക്ക് വിട്ടുകൊടുക്കും

  • By Staff
Google Oneindia Malayalam News

ധര്‍മപുരി: പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ മരിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ മൃതദേഹം ഭാര്യ മുത്തുലക്ഷ്മിക്ക് വിട്ടുകൊടുക്കും.

വീരപ്പന്റെയും ഏറ്റുമുട്ടലില്‍ മരിച്ച മൂന്ന് അനുയായികളുടെയും മൃതദേഹങ്ങള്‍ ധര്‍മപുരിയിലെ ആശുപത്രിയില്‍ പോസ്റുമോര്‍ട്ടം നടത്തി.

വീരപ്പന്റെ മൃതദേഹം കാണാനായി ഭാര്യ മുത്തുലക്ഷ്മി ഒക്ടോബര്‍ 19 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ആശുപത്രിയിലെത്തി. മുത്തുലക്ഷ്മിയെ കാണാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. ഒരു ഡസനോളം പൊലീസുകാരുടെ വലയത്തില്‍ പ്രത്യേക മുറിയിലായിരുന്നു അവര്‍. തന്റെ പടമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് മുത്തുലക്ഷ്മി കയര്‍ത്തുസംസാരിച്ചു.

ഏറ്റുമുട്ടലില്‍ മരിച്ച വീരപ്പന്റെ അടുത്ത അനുയായിയായ സേതുകുഴി ഗോവിന്ദന്റെ മൃതദേഹം സ്വീകരിക്കാനായി മാതാപിതാക്കള്‍ ആശുപത്രിയിലെത്തി. അതേ സമയം ഏറ്റമുട്ടലില്‍ മരിച്ച ചന്ദ്രഗൗഡയുടെയും സേതുമണിയുടെയും മൃതദേഹം സ്വീകരിക്കാന്‍ ആരുമെത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X