വീരപ്പന്റെ മുഖത്ത് കൊമ്പന്‍മീശയില്ല
ധര്‍മപുരി: പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന്‍ വീരപ്പന്റെ മുഖത്ത് വീരപ്പനോളം വിഖ്യാതമായ കൊമ്പന്‍മീശ കാണാഞ്ഞത് അത്ഭുതമായി.
ധര്‍മപുരി ആശുപത്രിയില്‍ കൊണ്ടുവന്ന വീരപ്പന്റെ മൃതദേഹത്തില്‍ മീശ മുറിച്ച നിലയിലാണ് കണ്ടത്. വീരപ്പന്റെ മൃതദേഹം കാണാനായി ആശുപത്രിയിലെത്തിയ നൂറുകണക്കിനാളുകള്‍ക്ക് വീരപ്പന്റെ മുഖത്ത് ആ വിഖ്യാതമായ മീശ കണാനായില്ല.
തലയില്‍ വെടിയേറ്റ നിലയിലാണ് വീരപ്പന്റെ മൃതദേഹം കാണപ്പെട്ടത്. ഒക്ടോബര്‍ 19 ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവന്നത്. മൃതദേഹം അല്പനേരം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ വരെ ചില ആളുകള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications