സഹായകമായത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ധര്‍മപുരി: വ്ീരപ്പനെയും സഹായികളെയും കണ്ടുപിടിക്കുന്നതിന് തമിഴ്നാടിന്റെ പ്രത്യേക ദൗത്യസേനയെ സഹായിച്ചത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് വീരപ്പനും സഹായികളും നീങ്ങുന്നുണ്ടെന്ന ഇന്റലിജന്‍സിന്റെ രഹസ്യവിവരമാണ് പ്രത്യേക ദൗത്യസേനക്ക് സഹായകമായത്.
ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച രഹസ്യവിവരം അനുസരിച്ച് അഡീഷല്‍ ഡിജിപി വിജയ്കുമാറിന്റെയും സൂപ്രണ്ട് സെന്ത്കുമാരി കണ്ണന്റെയും നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസേനാ സംഘം മൂന്ന് വാഹനങ്ങളിലായി എത്തി വീരപ്പനെയും സംഘത്തെയും വളയുകയായിരുന്നു. ധര്‍മപുരിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള പാഡിയില്‍ വച്ചാണ് പൊലീസ് സംഘം ആംബുലന്‍സ് കണ്ടെത്തി വളഞ്ഞത്.
കീഴടങ്ങാന്‍ നാല് പേരോടും മൈക്കിലൂടെ ആവശ്യപ്പെട്ടെങ്കിലും വീരപ്പന്‍ സംഘത്തിലെ ഒരാള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായത്. ഇരുപത് മിനുട്ട് നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടതായി ദൗത്യസേന അധികൃതര്‍ വ്യക്തമാക്കി. മറ്റ് മൂന്ന് പേരും മരിച്ചതായി ആശുപത്രിയില്‍ വച്ചാണ് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications