കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍ സഞ്ചരിച്ചത് പൊലീസ് വാഹനത്തില്‍

  • By Staff
Google Oneindia Malayalam News

എര്‍മപുരി: കര്‍ണാടക, തമിഴ്നാട് പ്രത്യേക ദൗത്യസേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് കാട്ടുകള്ളന്‍ വീരപ്പനെ വധിയ്ക്കാനായതെന്ന് തലവന്‍ തമിഴ്നാട് അഡീഷണല്‍ ഡിജിപി കെ. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അസാധാരണമായ ഇന്റലിജന്‍സ് ഓപ്പറേഷനിലൂടെയാണ് വീരപ്പനെ വധിയ്ക്കാനായത്. വീരപ്പന്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് തങ്ങളുടേതായിരുന്നുവെന്നും ആംബുലന്‍സ് ഓടിച്ചിരുന്നത് പ്രത്യേക ദൗത്യസേനയില്‍ പെട്ട ആളായിരുന്നുവെന്നും വിജയകുമാര്‍ വെളിപ്പെടുത്തി.

നീണ്ട ക്ഷമാപൂര്‍വമായ കാത്തിരിപ്പിനും ഏതാനും മാസത്തെ കഠിനാധ്വാനത്തിനും ശേഷമാണ് വീരപ്പനെ കുടുക്കാനായത്. തമിഴ്നാട്ടിലെയും ബാംഗ്ലൂരിലെയും കൊല്ലഗലിലെയും ചില ജയിലുകളില്‍ നിന്നും സുപ്രധാനമായ ചില വിവരങ്ങള്‍ വീരപ്പനെ കുറിച്ച് പൊലീസിന് ലഭിച്ചിരുന്നു.

കാട്ടില്‍ നിന്നും പുറത്തുവരാന്‍ വീരപ്പനില്‍ ദൗത്യസേന സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതാണ് വീരപ്പനെ വധിക്കാന്‍ അനുകൂല സാഹചര്യമുണ്ടാക്കിയത്. കണ്ണിന് ചില പ്രശ്നങ്ങളുണ്ടായിരുന്ന വീരപ്പന്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ദൗത്യസേന വളഞ്ഞത്.

കൊല്ലപ്പെട്ട നാലാളുകള്‍ക്ക് പുറമെ വീരപ്പന്റെ സംഘത്തില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X