രാജി വയ്ക്കാനില്ലെന്ന് ബാബു ദിവാകരന്‍
തിരുവനന്തപുരം: എ. വി. താമരാക്ഷന്‍ പറഞ്ഞതു കേട്ട് മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറല്ലെന്ന് ബാബു ദിവാകരന്‍ പറഞ്ഞു.
ഷിബു ബേബി ജോണിനെ മന്ത്രിയാക്കണമെന്നത് ഉള്‍പ്പെടെയുള്ള താമരാക്ഷന്റെ മോഹങ്ങള്‍ നടക്കാത്തതാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റി ഇപ്പോള്‍ പാര്‍ട്ടിയില്ലാത്തതിനാല്‍ താമരാക്ഷന്‍ വിഭാഗം എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ല.
പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ മന്ത്രിയെന്ന നിലയില്‍ സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിന്നുകൊടുത്തിട്ടില്ല. പിന്‍സീറ്റ് ഡ്രൈവിംഗ് അനുവദിച്ചിട്ടുമില്ല.
യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പമാണ്. നവംബര്‍ 14ഓടെ 14 ജില്ലകളിലെയും ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാവുന്നതോടെ ഇത് വ്യക്തമാവും- ബാബു ദിവാകരന്‍ പറഞ്ഞു.
കെ. പി. ശങ്കര്‍ദാസ്, ടി. എം. പ്രഭ, കെ. സി. വാമദേവന്‍, പി. മോഹനന്‍പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications