സുഭാഷണ്‍ റെഡ്ഢി ഹൈക്കോടതി ചീഫ് ജസ്റിസ്
ദില്ലി: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റിസായി ബി. സുഭാഷണ്‍ റെഡ്ഢിയെ നിയമിച്ചു.
കേരള ഹൈക്കോടതിയിലെ ജസ്റിസ് സിറിയക് ജോസഫ് ഉത്തരാഞ്ചല്‍ ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിതനായി. നിലവിലുള്ള കേരള ഹൈക്കോടതി ചീഫ് ജസ്റിസ് എന്‍. കെ. സോധി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിക്കപ്പെടും.
നാല് ജില്ലാ ജഡ്ജിമാരെ കൂടി ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ ജഡ്ജി എം. എന്‍. കൃഷ്ണന്‍, ഹൈക്കോടതി രജിസ്ട്രാര്‍, ശശിധരന്‍ നമ്പ്യാര്‍, തൊടുപുഴ ജില്ലാ ജഡ്ജി കെ. പി. ബാലചന്ദ്രന്‍, നിയമസഭാ സെക്രട്ടറി ആര്‍. കെ. ഉദയഭാനു എന്നിവരാണ് പുതിയ ജഡ്ജിമാര്‍.
ഇതോടെ ഹൈക്കോടതി ജഡ്ജിമാരുടെ എണ്ണം 27 ആയി. നാല് ഒഴിവുകളിലേക്ക് കൂടി ഇനി നിയമനം നടത്താനുണ്ട്.












Click it and Unblock the Notifications