Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐ സെക്രട്ടറിയേറ്റ് ഉപരോധിച്ചു

തിരുവനന്തപുരം: 15 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 19 ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധിച്ചു.

രാവിലെ ഏഴ് മണി മുതല്‍ തന്നെ സെക്രട്ടറിയേറ്റിന്റെ എല്ലാ കവാടങ്ങളും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാതെ വന്നതിനാല്‍ സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.

ഉപരോധത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും കാല്‍നട യാത്രക്കാരെ വഴിതടഞ്ഞു. വഴിതടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

സെക്രട്ടറിയേറ്റിന് മുന്നില്‍ ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്സിക്യൂട്ടീവ് കോച്ചുകളിലും മറ്റുമായാണ് പ്രവര്‍ത്തകര്‍ തലസ്ഥാനത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+