മദ്യനയത്തിന് പിന്നില്‍ അഴിമതി: കരുണാകരന്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് കെ. കരുണാകരന്‍ ആരോപിച്ചു.
അഴിമതിയുള്ളതു കൊണ്ടാണ് മദ്യനയം മാറ്റില്ലെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍ പറയുന്നത്. മദ്യമാഫിയ പുതിയ മദ്യനയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്- കരുണാകരന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 19 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാവണം. ഇല്ലെങ്കില്‍ മദ്യനയത്തിനെതിരെ ജനങ്ങള്‍ ഇടപെടും. അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും.
പുതിയ പൊലീസ് നയത്തെ താന്‍ അനുകൂലിക്കുന്നില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications