പാഠത്തെ സഹായിക്കരുതെന്ന് നിര്‍ദേശം
കോഴിക്കോട്: ഡോ. തോമസ് ഐസക് എംഎല്‍എ നല്‍കിയ കേസില്‍ പാഠം മാസികയെ സഹായിക്കരുതെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിപ്പെടുത്തി.
കേസ് നല്‍കാന്‍ തോമസ് ഐസക്കിന് പാര്‍ട്ടി അനുമതി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഐസക്ക് നല്‍കിയ കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ മാസികയെ സഹായിക്കാനോ മാസികക്ക് അനുകൂലമായ നിലപാടെടുക്കാനോ പാടില്ല- പിണറായി പറഞ്ഞു. ഒക്ടോബര്‍ 19 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെയും തോമസ് ഐസക്കിനെയും പാഠം മാസിക വളരെ മോശമായ നിലയിലാണ് അവഹേളിച്ചത്. പാഠത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്.
സിപിഎം പ്രത്യേക സംഘടനാച്ചട്ടക്കൂടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും ആര്‍ക്കും തോന്നിയതു പോലെ പ്രവര്‍ത്തിക്കാനാവില്ലെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications