ബാബു ദിവാകരന്റെ രാജി ആവശ്യപ്പെട്ടു
തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ ആര്‍എസ്പി (ബി) സംസ്ഥാന കമ്മിറ്റി ബാബു ദിവാകരനോട് ആവശ്യപ്പെട്ടു. രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് ബാബു ദിവാകരന്‍ വ്യക്തമാക്കി. ഇതോടെ ആര്‍എസ്പി (ബി) പിളരുമെന്ന് ഉറപ്പായി.
മന്ത്രിസ്ഥാനം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ച ബാബു ദിവാകരന്‍ ഗുരുതരമായ അച്ചടക്കലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ആര്‍എസ്പി (ബി) സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ദിവാകരന് കത്ത് നല്‍കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാബു ദിവാകരനെ പ്രാഥമികാംഗം മാത്രമായി തരംതാഴ്ത്താനാണ് യോഗതീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ നീക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. ശങ്കരദാസ്, കെ. സി. വാമദേവന്‍, കെ. അബ്ദുല്‍ഖാദര്‍, പി. മോഹനന്‍പിള്ള, ജി. എന്‍. പോറ്റി, കൃഷ്ണകുമാര്‍, വിജയകുമാര്‍, പാച്ചല്ലൂര്‍ നാഗേന്ദ്രന്‍ എന്നിവരെയും ടി. എം. പ്രഭയെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications