Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപ പരിധി: ഇടതിന് എതിര്‍പ്പില്ല

ദില്ലി: ആഭ്യന്തര സ്വകാര്യ എയര്‍ലൈനുകള്‍ക്കുള്ള വിദേശനിക്ഷേ പരിധി കൂട്ടിയതില്‍ എതിര്‍പ്പില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കി.

സ്വകാര്യ ആഭ്യന്തര എയര്‍ലൈനുകള്‍ക്കുള്ള വിദേശനിക്ഷേപ പരിധി മാത്രമാണ് കൂട്ടിയെന്നതിനാല്‍ മന്ത്രിസഭാ തീരുമാനത്തോട് സിപിഎമ്മിന് എതിര്‍പ്പില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

ആഭ്യന്തര എയര്‍ലൈനുകളുടെ മാനേജ്മെന്റ് നിയന്ത്രണത്തില്‍ മാറ്റമൊന്നുമില്ലെന്നിരിക്കെ വിദേശ നിക്ഷേപ പരിധി 40ല്‍ നിന്ന് 49 ശതാനം ആക്കി ഉയര്‍ത്തിയത് ദോഷകരമാവില്ല. ഇക്കാര്യത്തില്‍ ഇടതുപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

അതേ സമയം ആഭ്യന്തര എയര്‍റെലനുകളില്‍ വിദേശ എയര്‍ലൈനുകളുടെ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതിനോടും വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനോടും സിപിഎമ്മിന് ശക്തമായ എതിര്‍പ്പുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് യുപിഎ സര്‍ക്കാരുമായി ചര്‍ച്ച നടന്നുവരികയാണ്- യെച്ചൂരി വ്യക്തമാക്കി.

ആഭ്യന്തര എയര്‍ലൈനുകളില്‍ വിദേശനിക്ഷേപ പരിധി കൂട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ നേതാവ് ഡി. രാജ പറഞ്ഞു. എന്നാല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനോടും ടെലികോം, ഇന്‍ഷ്വറന്‍സ് മേഖലകളിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനോടും സിപിഐക്ക് എതിര്‍പ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+