Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യോമയാനം: വിദേശനിക്ഷേപ പരിധി കൂട്ടി

ദില്ലി: ആഭ്യന്തര എയര്‍ലൈനുകള്‍ക്കുള്ള വിദേശനിക്ഷേപ പരിധി 40ല്‍ നിന്ന് 49 ശതമാനമായി കേന്ദ്രം വര്‍ധിപ്പിച്ചു.

അതേ സമയം ആഭ്യന്തര എയര്‍ലൈനുകളില്‍ നേരിട്ടോ അല്ലാതെയോ വിദേശ എയര്‍ലൈനുകളുടെ ഓഹരി പങ്കാളിത്തം അനുവദിക്കില്ലെന്ന് ധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു.

ആഭ്യന്തര എയര്‍ലൈനുകളിലെ വിദേശനിക്ഷേപത്തിന് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല. സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ആഭ്യന്തര എയര്‍ലൈനുകളില്‍ വിദേശഇന്ത്യക്കാരുടെയും വിദേശ കോര്‍പ്പറേറ്റ് ബോഡികളുടെയും നൂറ് ശതമാനം വിദേശനിക്ഷേപത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

നേരത്തെ വ്യോമയാന രംഗത്തെ വിദേശനിക്ഷേപ പരിധി 40 ശതമാനമായിരുന്നു. ഇതിന് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമായിരുന്നുവെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ നീക്കം ചെയ്തത്. വിദേശഇന്ത്യക്കാരുടെയും ഓവര്‍സീസ് കോര്‍പ്പറേറ്റ് ബോഡികളുടെയും 100 ശതമാനം വിദേശപങ്കാളിത്തം മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ അനുമതിയോടെയാണ് നേരത്തെ അനുവദിച്ചിരുന്നത്. വിദേശപങ്കാളിത്തം സംബന്ധിച്ച മറ്റു വ്യവസ്ഥകള്‍ അതേ പടി തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+