കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളി ഇനി അവശ്യസാധനമല്ല

  • By Staff
Google Oneindia Malayalam News

ദില്ലി: ഉള്ളിയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഉള്ളിയുടെ തൃപ്തികരമായ ഉത്പാദനവും ലഭ്യതയും കണക്കിലെടുത്താണ് ഉള്ളിയെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. ഉള്ളിയുടെ വിലയില്‍ ഈ കാലയളവില്‍ ഗണ്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അവശ്യസാധനങ്ങളുടെ ലിസ്റില്‍ പെടുത്തിയത് ഉള്ളിയുടെ ഉത്പാദനത്തെയും സംഭരണത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.

നിയന്ത്രണം മൂലം ഉള്ളി സംഭരിക്കുന്നതിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ തീരെ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റഴിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും ഇത് കര്‍ഷകര്‍ക്ക് സാമ്പത്തികപ്രശ്നമുണ്ടാക്കുന്നുണ്ടെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X