വീരപ്പന്റെ മകളെ സ്കൂളില്‍ നിന്ന് പുറത്താക്കി
ഗൂഡല്ലൂര്‍: സെന്റ് ജോസഫ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പഠിക്കുകയായിരുന്ന വീരപ്പന്റെ മകള്‍ പ്രഭയെ നിന്ന് ടിസി നല്‍കി പറഞ്ഞുവിടാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചു.
പന്ത്രണ്ടുകാരിയായ പ്രഭയെ ഈ വര്‍ഷം ജൂലൈയില്‍ ചെന്നൈയിലെ ഒരു അഭിഭാഷകനാണ് സ്കൂളില്‍ ചേര്‍ത്തത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രഭ. സ്കൂള്‍ പ്രിന്‍സിപ്പാളിന് ഒഴികെ മറ്റാര്‍ക്കും പ്രഭയുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് അറിയില്ലായിരുന്നു.
അതേ സമയം അധ്യയനവര്‍ഷത്തിനിടയില്‍ വച്ച് ടിസി നല്‍കി പറഞ്ഞുവിടാന്‍ സ്കൂള്‍ അധികൃതര്‍ക്ക് അവകാശമില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
വീരപ്പന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രഭയെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം മേട്ടൂരേക്ക് കൊണ്ടുപോയിരുന്നു.












Click it and Unblock the Notifications