വീരപ്പന്റെ മൃതദേഹം സംസ്കരിച്ചു
മേട്ടൂര്‍: ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന്‍ വീരപ്പന്റെ മൃതദേഹം സംസ്കരിച്ചു.
ഒക്ടോബര്‍ 20 ബുധനാഴ്ച രാവിലെ 6.30ന് മൂലക്കാട്ടാണ് മൃതദേഹം സംസ്കരിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന വീരപ്പന്റെ സഹോദരന്‍ മത്തയ്യന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ശവസംസ്കാരം നടത്തിയത്.
മുത്തുലക്ഷ്മിയും വീരപ്പന്റെ മകള്‍ വിജയറാണിയും വീരപ്പന്റെ സഹോദരന്റെ ഭാര്യ മുനിയമ്മയും ശവസംസ്കാര ചടങ്ങിന് എത്തിയിരുന്നു.
വീരപ്പന്റെ ജന്മനാടായ കൊല്ലിഗല്‍ താലൂക്കിലെ ഗോബിനാഥത്തേക്ക് കൊണ്ടുപോവുന്നതനായി മൃതദേഹം തനിക്ക് കൈമാറാതിരുന്നതിന് മുത്തുലക്ഷ്മി പൊലീസിനെ നിശിതമായി വിമര്‍ശിച്ചു. ഏറ്റുമുട്ടല്‍ സംബന്ധിച്ചും മുത്തുലക്ഷ്മി പൊലീസിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് ധര്‍മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വീരപ്പന്റെ മൃതദേഹം മേട്ടുരേക്ക് കൊണ്ടുവന്നത്. വീരപ്പന്റെ ഭാര്യയും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.
ആദ്യം എതിര്‍ത്തെങ്കിലും ശവസംസ്കാര ചടങ്ങുകള്‍ മാറ്റിവച്ച് വീരപ്പന്റെ ബന്ധുക്കള്‍ ബുധനാഴ്ച ഉച്ചക്ക് മുമ്പ് മൃതദേഹം സംസ്കരിക്കാന്‍ സമ്മതിച്ചിരുന്നു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുമായി കൊളത്തൂര്‍ മണി സംസാരിച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ ബന്ധുക്കള്‍ സമ്മതം മൂളിയത്.












Click it and Unblock the Notifications