ദേശീയപാത നാലുവരിയാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മഞ്ചേശ്വരം-തിരുവനന്തപുരം ദേശീയപാത നാലുവരിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
റെയില്‍വേ-റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഒരു സമിതിക്ക് രൂപം നല്‍കും. ചില പ്രമുഖ വികസന പദ്ധതികള്‍ കൂടി കേന്ദ്രസഹായത്തോടെ നടപ്പിലാക്കും- മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബര്‍ 20 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയോട് മാനുഷികമായ സമീപനം സ്വീകരിക്കും. മദ്നിയുടെ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനും അദ്ദേഹത്തിന് വേണ്ട വൈദ്യസഹായം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും- ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications