Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയം മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പുതിയ മദ്യനയം വിവാദമായ സാഹചര്യത്തില്‍ അതേ കുറിച്ച് ഒക്ടോബര്‍ 20 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസിനുള്ളില്‍ മദ്യനയത്തിനെതിരെ നിശിത വിമര്‍നം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണോയെന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത്. മദ്യനയം തിരുത്തണമെന്ന് വി. എം. സുധീരന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം കെ. കരുണാകരനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

മന്ത്രിസഭായോഗം മദ്യനയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നാണ് കരുണാകരന്റെ മുന്നറിയിപ്പ്. മുസ്ലിം ലീഗും പുതിയ മദ്യനയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

വിവിധ കേന്ദ്രങ്ങളില്‍ നിന്നും മദ്യനയത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായയെ പ്രതികൂലമായി ബാധിക്കും. മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു കടുംപിടുത്തം വേണ്ടെന്ന നിലപാടിന് നിര്‍ബന്ധിതനായിരിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+