Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യനയത്തില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച പുതിയ മദ്യനയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ഒക്ടോബര്‍ 20 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

പുതിയ മദ്യനയത്തിനെതിരെ ഉണ്ടായ ജനവികാരം മാനിച്ചാണ് ഭേദഗതി വരുത്തുന്നതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഭേദഗതി അനുസരിച്ച് ത്രീസ്റാര്‍ മുതല്‍ മുകളിലുള്ള ഹോട്ടലുകള്‍ക്കേ ഇനി ബാര്‍ ലൈസന്‍സ് അനുവദിക്കൂ. ടൂസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള തീരുമാനം റദ്ദാക്കി. ക്ലാസിഫൈഡ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കില്ല. ബിവറേജസ് കോര്‍പ്പറേഷന്‍ 50 ചില്ലറ മദ്യവില്പനശാലകള്‍ തുറക്കുമെന്ന തീരുമാനം വേണ്ടെന്നുവച്ചു.

കള്ള് ടിന്നിലാക്കി വില്‍ക്കാനും മദ്യശാലകള്‍ എല്ലാ മാസവും ഒന്നാം തീയതി തുറയ്ക്കാനുമുള്ള തീരുമാനങ്ങളും പിന്‍വലിച്ചു. ബോട്ടുകള്‍, കെട്ടുവള്ളങ്ങള്‍ എന്നിവയില്‍ വൈനും ബിയറും ലഭ്യമാക്കാനുള്ള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. വില കുറഞ്ഞ മദ്യം ലഭിക്കുമെന്ന തീരുമാനത്തിലും മാറ്റം വരുത്തി.

കഴിഞ്ഞ മന്ത്രിസഭായോഗത്തിന് ശേഷം പ്രഖ്യാപിച്ച മദ്യനയം കൂട്ടായി ചര്‍ച്ച ചെയ്തെടുത്ത തീരുമാനത്തിന്റെ ഭാഗമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിലും മന്ത്രിസഭയിലും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആരുടെയും ഒറ്റയ്ക്കുള്ള തീരുമാനമായിരുന്നില്ല അത്.

മദ്യനയത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാവില്ല. എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്- മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+