ആര്‍എസ്പി(ബി) ഓഫീസിനു നേരെ ബോംബേറ്
തിരുവനന്തപുരം: ആര്‍എസ്പി (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറുണ്ടായി. ഒക്ടോബര്‍ 20 ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ബോംബേറിനെ തുടര്‍ന്ന് ഓഫീസില്‍ തീ പടര്‍ന്നു. പൊലീസെത്തിയാണ് തീയണച്ചത്. ആര്‍എസ്പി(ബി)യില്‍ താമരാക്ഷന്‍, ബാബു ദിവാകരന്‍ പക്ഷങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നില്‍ ബാബു ദിവാകരന്‍ പക്ഷമാണെന്ന് താമരാക്ഷന്‍ പക്ഷം ആരോപിച്ചു. എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബാബു ദിവാകരന്‍ പക്ഷം അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ബാബു ദിവാകരന്‍ പക്ഷം ആവശ്യപ്പെട്ടു.












Click it and Unblock the Notifications