Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്റെ മകള്‍ക്ക് സ്കൂളില്‍ ചേരാം

ഗൂഡല്ലൂര്‍: വീരപ്പന്റെ മകള്‍ പ്രഭയ്ക്ക് വീണ്ടും സ്കൂളില്‍ ചേര്‍ന്ന് പഠനം തുടരാമെന്ന് സെന്റ് ജോസഫ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒക്ടോബര്‍ 21 വ്യാഴാഴ്ചയാണ് സ്കൂള്‍ പ്രിന്‍സിപ്പില്‍ സിസ്റര്‍ എപിഫനി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വിശദമാക്കിയത്.

വീരപ്പന്റെ മകള്‍ പ്രഭയെ സ്കൂളില്‍ നിന്ന് ടിസി നല്‍കി പറഞ്ഞുവിട്ടുവെന്ന വാര്‍ത്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രഭ അച്ഛന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് പോയത്. അവള്‍ക്ക് വീണ്ടും സ്കൂളില്‍ തിരിച്ചുവന്ന് പഠനം തുടരാം. - പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രഭയ്ക്ക് യാതൊരുവിധത്തിലും അച്ഛന്റെ ചെയ്തികളുമായി ബന്ധമില്ലെന്ന് സ്കൂള്‍ അധികൃതര്‍ക്കറിയാം. അതിനാല്‍ പ്രഭയ്ക്കെതിരെ സ്കൂള്‍ അധികൃതര്‍ യാതൊരു നടപടിയും എടുക്കില്ല. പ്രഭയ്ക്ക് ഹോസ്റില്‍ ചേര്‍ന്ന് പഠിയ്ക്കാവുന്നതാണ്. അങ്ങിനെയെങ്കില്‍ മറ്റ് കുട്ടികളെപ്പോലെ അവള്‍ക്കും പഠിയ്ക്കാന്‍ കഴിയും. പ്രഭയുടെ അമ്മ മുത്തുലക്ഷ്മി ടിസി ആവശ്യപ്പെട്ട് കത്ത് നല്കിയതിനാലാണ് ടിസി കൊടുത്തത്. - പ്രിന്‍സിപ്പല്‍ പറഞ്ഞു.

പന്ത്രണ്ടുകാരിയായ പ്രഭയെ ഈ വര്‍ഷം ജൂലൈയില്‍ ചെന്നൈയിലെ ഒരു അഭിഭാഷകനാണ് സ്കൂളില്‍ ചേര്‍ത്തത്. സ്കൂള്‍ പ്രിന്‍സിപ്പാളിന് ഒഴികെ മറ്റാര്‍ക്കും പ്രഭയുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് അറിയില്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+